പണിമുടക്ക്: ബാംഗാളില്‍ ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരന്റെ ചെവി മുറിച്ചു

single-img
21 February 2013

west_bengal_map_sപണിമുടക്കിനെ തുടര്‍ന്ന് ജോലിക്ക് ഹാജാരാകാഞ്ഞതിന്റെ പേരില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ജീവനക്കാരന്റെ ചെവിയറുത്തു. മുര്‍ഷിദാബാദ് ജില്ലയിലെ ദെബിപൂര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. 48 മണിക്കൂര്‍ പണിമുടക്കിന്റെ ഒന്നാം ദിനമായ ഇന്നലെ ഇയാള്‍ ജോലിക്ക് ഹാജരായിരുന്നില്ല. പിറ്റേന്ന് ജോലിക്കെത്തിയപ്പോള്‍ സംഘടിച്ചെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇന്നലെ വരാഞ്ഞതിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഠാര ഉപയോഗിച്ച് ചെവി മുറിച്ചെടുത്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തിട്ടുണ്ട്.