അമൃതയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച മജിസ്‌ട്രേറ്റിനെ സ്ഥലംമാറ്റി

single-img
21 February 2013

amrithaരാത്രിയില്‍ സര്‍ക്കാര്‍ വാഹനത്തിലെത്തി അസഭ്യം പറഞ്ഞവരെ മര്‍ദിച്ചതിന്റെ പേരില്‍ അമൃത എന്ന പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച തിരുവനന്തപുരം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടി.എ. രാമചന്ദ്രനെ സ്ഥലം മാറ്റി. രാമചന്ദ്രനെ മൊബൈല്‍ കോടതിയിലേക്കു സ്ഥലം മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി സബോര്‍ഡിനേറ്റ് ജുഡീഷറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ എന്‍. അനില്‍കുമാറിന്റെ ഉത്തരവ് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സ്‌നേഹലതയ്ക്കു ലഭിച്ചു. അമൃതയുമായി ബന്ധപ്പെട്ടു കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിച്ചു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനു നിര്‍ദേശം നല്‍കി.