വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സുപ്രീം കോടതി തടഞ്ഞു

single-img
20 February 2013

വനംകൊള്ളക്കാരന്‍ വീരപ്പന്റെ നാലു കൂട്ടാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്‌ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ അധ്യക്ഷനായ ബഞ്ച്‌ വിധിച്ചത്‌. വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി തള്ളിയതിനെത്തുടര്‍ന്ന്‌ പ്രതികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ പുതിയ വിധി. ഹര്‍ജിയിന്മേലുള്ള വിശദമായ വാദം കേള്‍ക്കുന്നതിനായി ആറാഴ്‌ചകള്‍ക്കു ശേഷം പരമോന്നത കോടതി വീണ്ടും കേസ്‌ പരിഗണിയ്‌ക്കും.
കര്‍ണാടകയില്‍ 2001 കുഴിബോംബ്‌ സ്‌ഫോടനം നടത്തി 22 പോലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ്‌ ഗ്യാനപ്രകാശ്‌, സൈമണ്‍, മിസേകര്‍ മദയ്യ, ബിലവേന്ദ്രന്‍ എന്നീ പ്രതികള്‍ക്ക്‌ വധശിക്ഷ ലഭിച്ചത്‌.