പി.ജെ. കുര്യന്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യില്ല : കമല്‍നാഥ്‌

single-img
20 February 2013

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ സൂര്യനെല്ലിക്കേസില്‍ നേരിടുന്ന ആരോപണങ്ങളെക്കുറിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യമില്ലെന്ന്‌ കേന്ദ്ര പാര്‍ലമെന്റ്‌ കാര്യമന്ത്രി കമല്‍നാഥ്‌. സൂര്യനെല്ലിക്കേസ്‌ സംസ്ഥാനവിഷയമാണെന്നും അദേഹം പറഞ്ഞു. സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച കേസായതിനാലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതു ഉചിതമല്ലെന്ന്‌ കമല്‍നാഥ്‌ അറിയിച്ചു.
സ്‌പീക്കര്‍ മീരാ കുമാറിന്റെ നേത്‌ൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമാണ്‌ കമല്‍നാഥ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഫെബ്രുവരി 21 ന്‌ പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായാണ്‌ സര്‍വ്വകക്ഷി യോഗം വിളിച്ചത്‌. കുര്യന്‍ വിഷയം കൂടാതെ വിവിഐപി ഹെലികോപ്‌റ്റര്‍ അഴിമതി, ഇന്ധന വില വര്‍ദ്ധന, ട്രേഡ്‌ യൂണിയന്‍ പണിമുടക്ക്‌ തുടങ്ങിയ വിഷയങ്ങളില്‍ ബജറ്റ്‌ സമ്മേളന സമയത്ത്‌ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍.