പണിമുടക്ക്‌ ആരംഭിച്ചു; ഹരിയാനയില്‍ ഒരു മരണം

single-img
20 February 2013

ട്രേഡ്‌ യൂണിയനുകള്‍ ദേശീയ തലത്തില്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ പണിമുടക്കിനു തുടക്കമായി. കേരളത്തില്‍ പണിമുടക്ക്‌ പൂര്‍ണ്ണമാണ്‌. പണിമുടക്കിനോടനുബന്ധിച്ചു ഹരിയാനയിലെ അംബാലയിലുണ്ടായ അക്രമത്തില്‍ ട്രേഡ്‌ യൂണിയന്‍ നേതാവ്‌ കുത്തേറ്റു മരിച്ചു. ഹരിയാന റോഡ്‌വെയ്‌സ്‌ ജീവനക്കാരനും എഐടിയുസി ട്രഷററുമായ നരേന്ദര്‍ സിങ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. പുലര്‍ച്ചെ നാലു മണിയോടെയാണ്‌ സംഭവം. അംബാലയിലെ ബസ്‌ ഡിപ്പോയില്‍ ബസുകള്‍ തടയാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷമാണ്‌ കൊലപാതകത്തിലേയ്‌ക്ക്‌ നയിച്ചത്‌.
തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, തൊവിലാളികള്‍ക്ക്‌ സാമൂഹ്യ സുരക്ഷിതത്വ ഫണ്ട്‌ രൂപീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ്‌ പണിമുടക്കിനു ആഹ്വാനം ചെയ്‌തത്‌. വ്യാഴാഴ്‌ച അര്‍ദ്ധരാത്രി 12 മണിക്കേ പണിമുടക്ക്‌ അവസാനിക്കൂ.