നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രി രാജിവച്ചു

single-img
19 February 2013

പണവും ആയുധങ്ങളുമായി അറസ്റ്റിലായ നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവച്ചു. നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേതാവായ ഇദേഹത്തിന്റെ വാഹനത്തില്‍ നിന്നും 1.10 കോടി രൂപയും ആയുധങ്ങളുമാണ് അസം റൈഫിള്‍സ് പിടിച്ചെടുത്തത്. ഇദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി പദത്തില്‍ നിന്നും രാജിവച്ചു കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നെയ്ഫിയു റിയൊവിനു കൈമാറിയത്.

നാഗാലാന്‍ഡില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൊറിഭംഗയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായ ഇംകോങിനെ അയോഗ്യനാക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ച് ആയുധം കൈവശം വച്ചതിനു അദേഹത്തിനെതിരെ ആയുധനിയമപ്രകാരം എന്‍ഐഎ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.