ഡല്‍ഹി പോലീസിനെതിരേ വീണ്ടും ഷീല ദീക്ഷിത്; പ്രധാനമന്ത്രിക്കു കത്തയച്ചു

single-img
18 February 2013

Sheila-Dikshitഡല്‍ഹി പോലീസിനെ വിമര്‍ശിച്ച്, പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു പ്രധാമന്ത്രി ഇടപെടമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കത്തയച്ചു. ഡിസംബര്‍ 16 ലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്നു സ്ത്രീസുരക്ഷാ വിഷയത്തില്‍ പോലീസ് നല്കിയ വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അവരുടെ പരാതിയില്‍ പറയുന്നു. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ രണ്ടു മാസംകൊണ്ട് പ്രകടമായ ഒരു വ്യത്യാസവുമില്ലെന്നു അവര്‍ കത്തില്‍ ആരോപിച്ചു. പ്രശ്‌നം പ്രധാനമന്ത്രി ഗൗരവമായി എടുക്കണമെന്നും ആവശ്യമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.