നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രിയെ പോലീസ് അറസ്റ്റുചെയ്തു

single-img
18 February 2013

imkong-imchenനാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇംഗോംഗ് എല്‍ ഇംചെന്‍ പോലീസ് കസ്റ്റഡിയില്‍. മന്ത്രിയുടെ വാഹനത്തില്‍ നിന്നു ആയുധവും സ്‌ഫോടകവസ്തുക്കളും കണ്‌ടെത്തിയതേത്തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ആസാം റൈഫിള്‍സ് സേന നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ വാഹനത്തില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്‌ടെത്തിയത്. ഇതിനു പുറമെ വാഹനത്തില്‍ നിന്നു 1.10 കോടി രൂപയും കണ്‌ടെടുത്തു. വോക്കാ ജില്ലയ്ക്കു സമീപത്തു നിന്നുമാണ് ഇംചെനിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. കോഹിമയില്‍ നിന്നു ഇംചെനിന്റെ മണ്ഡലമായ കൊരിഡംഗയിലേയ്ക്കു പോകുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിന്നു മദ്യക്കുപ്പിക്കളും കണ്‌ടെടുത്തതായി ആസാം റൈഫിള്‍സ് വ്യക്തമാക്കി. ആസാം റൈഫിള്‍സ് കസ്റ്റഡിയില്‍ എടുത്ത ഇംചെനിനെ പിന്നീട് പോലീസിനു കൈമാറി.