എംഎല്‍എമാരെ മര്‍ദിച്ച വനിതാ എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍

single-img
18 February 2013

bijimolപ്രതിപക്ഷ വനിതാ എംഎല്‍എമാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ വനിതാ എസ്‌ഐയ്‌ക്കെതിരെ നടപടി. വനിതാ എസ്‌ഐ കെ.കെ. രമണിയെ സസ്‌പെന്‍ഡു ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ വനിതാ എംഎല്‍എമാരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരായ പോലീസുകാരെ സസ്‌പെന്‍ഡു ചെയ്യാതെ ജൂഡീഷല്‍ അന്വേഷണം അംഗീകരിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. മഹിളാ സംഘടനകളുടെ മാര്‍ച്ചിനിടെയാണ് വനിതാ എംഎല്‍എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ക്കെതിരെ പോലീസ് നടപടിയുണ്ടായത്.