നഷീദിനെതിരേ വിമര്‍ശനവുമായി മാലദ്വീപ് പ്രസിഡന്റ്

single-img
18 February 2013

Mohamed-Nasheed6ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ തന്റെ മുന്‍ഗാമി മുഹമ്മദ് നഷീദിന്റെ നടപടിക്ക് എതിരേ വിമര്‍ശനവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദ് രംഗത്തെത്തി. രാജ്യത്ത് കലാപം ഇളക്കിവിടാനാണ് നഷീദിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വഹീദ് വ്യക്തമാക്കി. സെപ്റ്റംബര്‍ ഏഴിന് ഇലക്്ഷന്‍ കമ്മീഷന്‍ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നഷീദ് മാലദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. വാറന്റിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ തെരുവില്‍ കലാപം ഉയര്‍ത്തിവിടാനായി എംബസിയില്‍ തുടരേണ്ട കാര്യം നഷീദിനില്ലെന്ന് പ്രസിഡന്റ് വഹീദ് പറഞ്ഞു.