ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര: 37 മരണം

single-img
18 February 2013

map_of_iraqഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നടന്ന സ്‌ഫോടനപരമ്പരിയില്‍ കുറഞ്ഞതു 37 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അല്‍മാലികിയുടെ നേതൃത്വത്തിലുള്ള ഷിയാ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു കരുതപ്പെടുന്നു. ഷിയാകള്‍ തിങ്ങിപ്പാര്‍ക്കുന്ന സദര്‍സിറ്റിയിലായിരുന്നു ആദ്യത്തെ സ്‌ഫോടനം. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. താമസിയാതെ സമീപ പ്രദേശങ്ങളില്‍ രണ്ടു സ്‌ഫോടനങ്ങള്‍ കൂടിയുണ്ടായി.