സന്നാഹ മത്സരം; ഇന്ത്യ എ 451, ഓസീസ് തകരുന്നു

single-img
18 February 2013

Gautam Gambhir_Rohit Sharma_PTI_0ഇന്ത്യക്കെതിരെയുള്ള സന്നാഹമത്സരത്തില്‍ ഓസ്‌ട്രേലിയ തകരുന്നു. ത്രിദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 451 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 131 എന്ന നിലയിലാണ്. ഓസീസ് 320 റണ്‍സിനു പിന്നില്‍. നേരത്തേ സെഞ്ചുറി നേടിയ നായകന്‍ ഗൗതം ഗംഭീറിനു പിന്നാലെ മനോജ് തിവാരിയും (129) ശതകം തികച്ചു. ജലജ് സക്‌സേന 30ഉം ഗൗതം 38ഉം റണ്‍സ് നേടി. ഓസീസിനുവേണ്ടി ഡോറേത്തിയും ആഗറും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഷെയ്ന്‍ വാട്‌സനും(84) എഡ് കോവനും(40) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് തകരുകയായിരുന്നു.