ഡേവിഡ് കാമറൂണ്‍ ഇന്ന് ഇന്ത്യയില്‍

single-img
18 February 2013

david-cameron_1635080iബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍ എത്തും. വ്യവസായ വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമാക്കിയുള്ള സന്ദര്‍ശനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പങ്കാളിത്തം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മുംബൈയില്‍ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, താജ് പാലസ് ഹോട്ടല്‍, സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ എന്നിവ സന്ദര്‍ശിക്കും. 19-ാം തീയതി ന്യൂഡല്‍ഹിയില്‍ എത്തുന്ന കാമറൂണ്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും.