പണിമുടക്ക്; ചര്‍ച്ചയ്ക്കു തയാര്‍: പ്രധാനമന്ത്രി

single-img
18 February 2013

India's PM Singh speaks during India Economic Summit in New Delhiസംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി 20, 21 തീയതികളില്‍ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കു പിന്‍വലിക്കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പണിമുടക്ക് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതോടൊപ്പം ജനജീവിതം സ്തംഭിപ്പിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, ശരത്പവാര്‍, പി. ചിദംബരം, തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗേ എന്നിവരോട് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചനടത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയനുകളും കേന്ദ്രസര്‍ക്കാരും ചര്‍ച്ചനടത്തിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ നിലവിലുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിലവര്‍ധനയിലും തൊഴില്‍ നിയമങ്ങളുടെ ലംഘനത്തിലും പ്രതിഷേധിച്ചാണ് 11 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി രണ്ടുദിവസത്തെ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്.