ദേശീയ പണിമുടക്ക് ചൊവാഴ്ച അര്‍ധരാത്രി മുതല്‍

single-img
18 February 2013

Shopട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ചൊവാഴ്ച അര്‍ധരാത്രി ആരംഭിക്കും. 21ന് അര്‍ധരാത്രിവരെയാണു പണിമുടക്ക്. എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കുന്ന പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമാകുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗത സംവിധാനം നിശ്ചലമാകും. ഇതോടൊപ്പം വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വ്യാപാരി സംഘടനാ പ്രതിനിധികളോടും പണിമുടക്കില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്നു രാവിലെ നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം പ്രഖ്യാപിക്കുമെന്നും എളമരം കരീം അറിയിച്ചു. വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹികസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, ബിഎംഎസ്, യുടിയുസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എസ്ടിയു, ടിയുസിഐ, എന്‍എല്‍ഒ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കു ന്നുണ്ട്.