സുധാകരന്റെ പരാമര്‍ശം നീചവും സംസ്‌കാരശൂന്യവുമെന്ന് വി.എസ്

single-img
17 February 2013

achuthanandanസൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചുള്ള കെ. സുധാകരന്‍ എംപിയുടെ പരാമര്‍ശം നീചവും സംസ്‌കാരശൂന്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കാര്യവട്ടത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വി.എസ്. എംപി എന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയാണോയെന്ന് പരിശോധിക്കണം. ഒരു സംസ്‌കാരശൂന്യന്റെ പ്രസ്താവനയായിട്ടല്ലാതെ ഇതിനെ കാണാന്‍ കഴിയില്ല. സമൂഹത്തോട് പ്രത്യേകിച്ച് പെണ്‍കുട്ടികളോട് ഹീനവും വൃത്തികെട്ടതുമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയിരിക്കുന്നത്. നേതൃസ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണെന്നും സ്വയം നേതാവെന്ന് വിശേഷിപ്പിക്കുന്ന ആള്‍ പറയാന്‍ പാടില്ലാത്തതാണിതെന്നും വി.എസ് പറഞ്ഞു.