മാവോയിസ്റ്റ് നേതാവ് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍

single-img
17 February 2013

മാവോയിസ്റ്റ് സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്തു കൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനു മാവോയിസ്റ്റ് നേതാവ് അജയന്‍ മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ നിന്നുമാണ് അജയന്‍ പിടിയിലായത്. ഞായറാഴ്ച എറണാകുളം പ്രസ് ക്ലബിലും ഇയാള്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. മാവേലിക്കര മാവോയിസ്റ്റ് ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയാണ് അജയനെന്ന് പോലീസ് പറഞ്ഞു. റെവല്യുഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് അജയന്‍. ആന്ധ്രയിലും തമിഴ്‌നാട്ടിലും നിരോധനമുള്ള സംഘടനയാണിത്.