ഗണേഷ്‌കുമാറിനെ മാറ്റുന്ന കാര്യം അടുത്ത യുഡിഎഫില്‍ ചര്‍ച്ച ചെയ്യും: കുഞ്ഞാലിക്കുട്ടി

single-img
17 February 2013

kunjalikkuttyകെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമോയെന്ന കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളപട്ടണം സിഐയെ മാറ്റിയത് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ്. സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല. അഫ്‌സല്‍ഗുരുവിനെ സംബന്ധിച്ച് ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ വന്ന അഭിപ്രായം പത്രത്തിന്റെ അഭിപ്രായമാണ്. ലീഗിന്റെ അഭിപ്രായം പിന്നീട് പറയുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.