Breaking News

പി.ജെ.കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണം

സൂര്യനെല്ലിക്കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പി.ജെ.കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കുര്യന്‍ സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അദേഹത്തെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് പിബി പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന കൊലപാതക കേസുകളില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനമെടുത്ത കേരള സര്‍ക്കാര്‍ സൂര്യനെല്ലിക്കേസില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പിബി ആരോപിച്ചു.