സൂര്യനെല്ലി വിഷയം: പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

single-img
17 February 2013

Ramesh-Chennithala232സൂര്യനെല്ലി വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് രമേശ് ചെന്നിത്തല. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് കെ. സുധാകരന്‍ എംപി നടത്തിയ മോശം പരാമര്‍ശങ്ങള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും താന്‍ ഡല്‍ഹിയിലായിരുന്നുവെന്നും ഇപ്പോള്‍ എത്തിയതേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.