ഉപരാഷ്ട്രപതി അനന്തപുരിയിലെത്തി

single-img
16 February 2013

ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് പതിനൊന്ന് നാല്‍പ്പത്തിയഞ്ചോടെയാണ് അദേഹം പ്രത്യേക വിമനത്തില്‍ വ്യോമസേനയുടെ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ ചേര്‍ന്ന് അദേഹത്തെ സ്വീകരിച്ചു.

ഇന്നും നാളെയുമായി രണ്ടു പരിപാടികളാണ് ഉപരാഷ്ട്രപതിയ്ക്ക് തലസ്ഥാനത്തുള്ളത്. ഇന്ന് വൈകുന്നേരം നാലു മണിയ്ക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ ഫ്രൊഫ.എന്‍.എ.കരീം സ്മാരക പുരസ്‌കാര വിതരണ സമ്മേളനത്തില്‍ അദേഹം പങ്കെടുക്കും. കൊച്ചി സര്‍വകലാശാല തുടക്കമിടുന്ന കെ.എം.മാണി ബജറ്റ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് ഉപരാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കും.