വി.എസ്. സൂര്യനെല്ലി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു

single-img
16 February 2013

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സദേഹം പെണ്‍കുട്ടിയോടും മാതാപിതാക്കളോടും അരമണിക്കൂറോളം ചര്‍ച്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച.

സൂര്യനെല്ലിക്കേസില്‍ ആവശ്യമായ സഹായങ്ങള്‍ പെണ്‍കുട്ടിയ്ക്ക് നല്‍കുമെന്ന് വി.എസ്.മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമിക്കുന്ന പെണ്‍കുട്ടിയുടെ പിതാവിനെ കാണുന്നതിനാണ് താന്‍ എത്തിയതെന്നും കേസ് സംബന്ധിച്ച യാതൊന്നും സംസാരിച്ചില്ലെന്നും അദേഹം അറിയിച്ചു.
തങ്ങളെ സന്ദര്‍ശിക്കുന്നതിനു വി.എസ്.അച്യുതാനന്ദന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.