ഇന്ധനവില വര്‍ദ്ധിപ്പിച്ചു

single-img
16 February 2013

സാധാരണക്കാര്‍ക്ക് മേല്‍ ഭാരമായി വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഇന്നലെ അര്‍ദ്ധ രാത്രി മുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍  പെട്രോളിന് ഒന്നര രൂപയും ഡീസലിനു 45 പെസയും വര്‍ദ്ധിപ്പിച്ചത്. ഓരോ പ്രദേശത്തെയും നികുതി ഉള്‍പ്പെടെ വരുമ്പോള്‍ വില ഇതിനും മുകളിലാകും. കേരളത്തില്‍ പെട്രോളിനു 1.89 രൂപയും ഡീസലിനു 54 പൈസയുമാണ് വര്‍ദ്ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വുല വര്‍ദ്ധിച്ചതാണ് പെട്രോള്‍ വില കൂട്ടാന്‍ കാരണമായി പറയുന്നത്. ഡീസല്‍ വില എല്ലാ മാസവും കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ അനുവാദം നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ വര്‍ദ്ധനവാണിത്.