കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

single-img
16 February 2013

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെത്തുടര്‍ന്ന് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ഫെബ്രുവരി ഒന്‍പതിനാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഏഴു ദിവസങ്ങള്‍ക്കു ശേഷമാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. താഴ്‌വരയില്‍ ഇപ്പോഴും ശക്തമായ സുരക്ഷ നിരീക്ഷണത്തിലാണ്.

വധശിക്ഷ നടപ്പിലാക്കിയതിനു ശേഷം ഒരാഴ്ചയ്ക്കിടെ നിരവധി ഏറ്റുമുട്ടലുകള്‍ കശ്മീര്‍ താഴ്‌വരയില്‍ നടന്നു. മൂന്നു പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.