സായുധ വിപ്ലവത്തിന് ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ ലഘുലേഖ

single-img
15 February 2013

വയനാട്ടില്‍ തിരുനെല്ലി വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. അഞ്ചംഗ സായുധ മാവോയിസ്റ്റു സംഘത്തെ വനമേഖലയില്‍ കണ്ടുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ലഘുലേഖകളും പ്രദേശത്ത ഇവര്‍ ലിതരണം ചെയ്തു. ഫെബ്രുവരി 18 ന് നക്‌സല്‍ വര്‍ഗീസ് അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരായ സായുധ വിപ്ലവത്തില്‍ പങ്കു ചേരുക, വിപ്ലവത്തിനു സഹായങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകളാണ് വിതരണം ചെയ്തിരിക്കുന്നത്. പോരാട്ടം എന്ന സംഘടനയുടെ പേരിലുള്ളള പോസ്റ്ററുകളാണ് ഇവ. ഇതേത്തുടര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മലയാളി ദമ്പതികളുള്‍പ്പെടുന്ന മാവോയിസ്റ്റു സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. കൂടാതെ കേരള – കര്‍ണാടക അതിര്‍ത്തിയിലും ഇവരുടെ സാന്നിദ്ധ്യമുറപ്പിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി കോരള പോലീസിന്റെ തണ്ടര്‍ ബോള്‍ട്ടിന്റെ രണ്ടു പ്ലാറ്റൂണ്‍ സംഘവും കര്‍ണാടകയില്‍ നിന്നുള്ള കമാന്‍ഡോകളും പ്രദേശത്ത് റെയ്ഡ് നടത്തുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും വയനാട്, കണ്ണൂര്‍ മേഖലകളില്‍ ക്യാമ്പു ചെയ്യുന്നുണ്ട്.