ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ കരാറിന്അന്തിമ രൂപമായി

single-img
15 February 2013

france-and-india-flagഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള 30,000 കോടി രൂപയുടെ വ്യോമപ്രതിരോധ സംവിധാന കരാറിന് അന്തിമരൂപമായതായി ഇരുരാജ്യങ്ങളും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമായി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. 50,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും സംയുക്തമായിട്ടാണ് വ്യോമപ്രതിരോധ സംവിധാനം നിര്‍മിക്കുന്നത്. ഇന്ത്യയുടെ ഡിആര്‍ഡിഒയും ഫ്രാന്‍സിന്റെ എംബിഡിഎയും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രതിരോധ ബന്ധം വര്‍ധിപ്പിക്കുമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.