ധര്‍മ്മരാജന്‍ പിടിയില്‍

single-img
15 February 2013

11KI_DHARMARAJAN_1360955fവിവാദമായ സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷിമോഗയിലെ ഒരു വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ പോലീസ് തിരിച്ചറിയാതിരിക്കാന്‍ തലമുണ്ഡനം ചെയ്താണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കോട്ടയത്തു നിന്നുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടിച്ചത്. ധര്‍മ്മരാജന് വേണ്ടി കര്‍ണാടകയിലെ വിവിധ മേഖലകളില്‍ പൊന്‍കുന്നം സിഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെ കൊണ്ട് പോലീസ് കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ധര്‍മ്മരാജന് വേണ്ടി പോലീസം സംഘം അന്വേഷണത്തിലായിരുന്നു. താന്‍ പോലീസിന് മുന്നില്‍ കീഴടങ്ങില്ലെന്നും വിചാരണ കോടതിയില്‍ കീഴടങ്ങുമെന്നുമായിരുന്നു ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ മൈസൂറിലുണ്‌ടെന്ന വിവരത്തെ തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് പോലീസ് സംഘം അവിടെയെത്തിയത്. പോലീസ് പിന്തുടരുന്നുണ്‌ടെന്ന് മനസിലാക്കിയ ധര്‍മ്മരാജന്‍ മൈസൂറില്‍ നിന്നും മുങ്ങി. തുടര്‍ന്ന് കുടക്, മംഗലാപുരം മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിച്ചു.