മാവോയിസ്റ്റു സാന്നിദ്ധ്യത്തില്‍ ആശങ്ക വേണ്ട : മുഖ്യമന്ത്രി

single-img
15 February 2013

സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചുവെങ്കിലും അതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായിരിക്കുകയാണ്. ഏതു സാഹചര്യം നേരിടാനും സംസ്ഥാനം തയ്യാറാണ്. നിലവിലെ അവസ്ഥയില്‍ കേന്ദ്ര സേനയെ വിളിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.