സിപിഎം തൂത്തെറിയപ്പെടും: രാഹുല്‍ ഗാന്ധി

single-img
13 February 2013

Rahul-Gandhi-PMകേരളത്തില്‍നിന്നും ബംഗാളില്‍നിന്നും പുറത്താക്കപ്പെട്ടതുപോലൈ ത്രിപുരയില്‍നിന്നു ം സിപിഎം തൂത്തെറിയപ്പെടുമെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പാര്‍ലമെന്റില്‍ പരസ്പരധാരണയിലാണെന്ന ആരോപണം ശരിയല്ലെന്നു രാഹുല്‍ പറഞ്ഞു. സിപിഎമ്മിനെ അധികാരത്തില്‍നിന്നു പുറത്താക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. സിപിഎമ്മിനെ കേരളത്തില്‍നിന്നും ബംഗാളില്‍നിന്നും ഞങ്ങള്‍ പുറത്താക്കി. ഇനി ത്രിപുരയില്‍നിന്നും പുറത്താക്കും. -രാഹുല്‍ പറഞ്ഞു.