മാര്‍പാപ്പയ്ക്കു പേസ്‌മേക്കര്‍ ഘടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
13 February 2013

VATICAN POPEബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് കുറേക്കാലം മുമ്പു പേസ്‌മേക്കര്‍ ഘടിപ്പിച്ചിരുന്നു. വത്തിക്കാന്റെ ഔദ്യോഗിക വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡിയാണ് ഇന്നലെ ഇതു വെളിപ്പെടുത്തിയത്. പേസ്‌മേക്കറിലെ ബാറ്ററികള്‍ മാറ്റിവയ്ക്കാന്‍ മൂന്നുമാസം മുമ്പു ചെറിയൊരു ശസ്ത്രക്രിയ നടത്തിയതായും ഫാ. ലൊംബാര്‍ഡി പറഞ്ഞു. എന്നാല്‍, മാര്‍പാപ്പയുടെ പൊതു ആരോഗ്യനില തൃപ്തികരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പേസ്‌മേക്കര്‍ ഘടിപ്പിച്ചതിന്റെ ഫലമായിട്ടല്ല, പൊതുവായ ആരോഗ്യനിലയെപ്പറ്റിയുള്ള വിലയിരുത്തലിന്റെ ഫലമായിട്ടാകാം മാര്‍പാപ്പയുടെ സ്ഥാനത്യാഗം എന്നു ഫാ. ലൊംബാര്‍ഡി അഭിപ്രായപ്പെട്ടു. സ്ഥാനത്യാഗം തങ്ങളെ ഞെട്ടിച്ചതായി ഫാ. ലൊംബാര്‍ഡി തിങ്കളാഴ്ച പറഞ്ഞിരുന്നു.