കിര്‍ഗിസ്ഥാന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

single-img
13 February 2013

7552386184bc4c4101b9ee633518003_368x272പഴയ സോവ്യറ്റ് യൂണിയനില്‍പ്പെട്ട കിര്‍ഗിസ്ഥാനിലെ മുന്‍ പ്രസിഡന്റ് കുര്‍മാന്‍ബെക് ബാക്കിയേവിന് 24 വര്‍ഷം തടവുശിക്ഷ. പ്രസിഡന്റായിരിക്കെ അധികാര ദുര്‍വിനിയോഗം നടത്തിയതിനാണ് ശിക്ഷ. കൊലക്കുറ്റം ചുമത്തി ബാക്കിയേവിന്റെ സഹോദരന്‍ ഷാനിഷിന് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചു. തലസ്ഥാനമായ ബിഷെകിലെ സൈനിക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ അയല്‍രാജ്യമായ ബെലാറസില്‍ കഴിയുകയാണ് ബാക്കിയേവും സഹോദരനും ഇവരുടെ കുടുംബവും. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുവരെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.