ജസ്റ്റീസ് ബാലകൃഷ്ണനെ മാറ്റണമെന്ന അപേക്ഷ കേന്ദ്രം തള്ളി

single-img
13 February 2013

K. G. Balakrishnan_0മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റാന്‍ രാഷ്ട്രപതിയോടു ശിപാര്‍ശ ചെയ്യണമെന്ന അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ക്കു മതിയായ അടിസ്ഥാനമില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസ് ബാലകൃഷ്ണനെതിരേയുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന കാലത്തുണ്ടായ പെരുമാറ്റദൂഷ്യവും ദുര്‍നടപടികളും കണക്കിലെടുത്തു കെ.ജി. ബാലകൃഷ്ണനെ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യണമെന്നു കോമണ്‍ കോസ് എന്ന സംഘടനയാണു കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ചീഫ് ജസ്റ്റീസായിരിക്കേ ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തു വര്‍ധിപ്പിച്ചിട്ടുണെ്ടന്നും അത് അന്വേഷണവിധേയമാക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിന്മേല്‍ രാഷ്ട്രപതിയോടു ശിപാര്‍ശ ചെയ്യാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ വിശദമാക്കുന്നു.