2020 മുതല്‍ ഗുസ്തിയില്ല

single-img
13 February 2013

Sushil Kumar (L) of India wrestles again2020 മുതല്‍ ഒളിമ്പിക്‌സില്‍നിന്നു ഗുസ്തിയെ ഒഴിവാക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യുവേണസ് ആരീസില്‍ നടക്കുന്ന ഐഒസി ജനറല്‍ അസംബ്ലിയിലാവും ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഇന്നലെ ചേര്‍ന്ന ഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡാണു തീരുമാനം കൈക്കൊണ്ടത്. ഗുസ്തി മത്സരങ്ങള്‍ക്കു പകരമായി മോഡേണ്‍ പെന്റാത്തലണ്‍ ഉള്‍പ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. അനാരോഗ്യകരമായ മത്സരമായതിനാലാണു ഗുസ്തി ഒഴിവാക്കുന്നതെന്നാണു സൂചന. വ്യക്തമായ കാരണം കമ്മിറ്റി പുറത്തു വിട്ടിട്ടില്ല.