ഓസ്‌ട്രേലിയന്‍സ് 241 നു പുറത്ത്

single-img
13 February 2013

australiansഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന ദ്വിദിന പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍സിനെ ഇന്ത്യന്‍ പ്രസിഡന്റ് ഇലവന്‍ ആദ്യ ഇന്നിംഗ്‌സില്‍ 241 നു പുറത്താക്കി. ടോസ് ജയിച്ചു ക്രീസിലെത്തിയ ഓസ്‌ട്രേലിയന്‍സ് 88.3 ഓവറില്‍ 241 നു പുറത്താകുകയായിരുന്നു. 58 റണ്‍സെടുത്ത എഡ് കവാനാണ് ഓസ്‌ട്രേലിയന്‍സിന്റെ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് 41 ഉം ക്യാപ്റ്റന്‍ മാത്യു വേഡ് 35 ഉം റണ്‍സ് വീതമെടുത്തു. 45 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റു വീഴ്ത്തിയ കശ്മീര്‍ സ്വദേശി വര്‍വേസ് റസൂലിന്റെ ഓഫ് സ്പിന്‍ ആക്രമണമാണ് ഓസ്‌ട്രേലിയന്‍സിനെ തകര്‍ത്തത്.