കാതറിന്‍ വീണ്ടും ഫോട്ടോ വിവാദത്തില്‍

single-img
13 February 2013

kate-tiaraബ്രിട്ടനിലെ വില്യം രാജകുമാരന്റെ പത്‌നി കാതറിന്‍ രാജകുമാരി വീണ്ടും ഫോട്ടോ വിവാദത്തില്‍. ഗര്‍ഭിണിയായ കാതറിന്‍, ബിക്കിനി ധരിച്ചുനില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ഇറ്റാലിയന്‍ മാസിക ‘ചൈ’ യ്‌ക്കെതിരേ രാജകുടുംബം രംഗത്തെത്തി. രാജകുമാരന്റെയും ഭാര്യയുടെയും ചിത്രം വിദേശ മാസികയില്‍ പ്രദര്‍ശിപ്പിച്ചേക്കുമെന്ന വാര്‍ത്തയില്‍ അസന്തുഷ്ടി രേഖപ്പെടുത്തുന്നുവെന്നും ഇതു ദമ്പതിമാരുടെ സ്വകാര്യതിയിലേക്കുള്ള കടന്നുകയറ്റമാണെന്നും സെന്റ് ജെയിംസ് കൊട്ടാരം പ്രതികരിച്ചു.