ലൈംഗിക ചുവയുള്ള സംസാരം; വയലാര്‍ രവി മാപ്പ് പറഞ്ഞു

single-img
12 February 2013

Vayalar_Raviസൂര്യനെല്ലി പ്രശ്‌നത്തിന്റെ പേരില്‍ തന്നോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിച്ച സംഭവത്തില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി മാപ്പ് പറഞ്ഞു. സംഭവത്തില്‍ താന്‍ മാധ്യമപ്രവര്‍ത്തകയോട് ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ച ആലപ്പുഴയില്‍ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ ധര്‍മരാജന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ചത്. കുര്യനോട് എന്താണിത്ര വിരോധമെന്നും മുന്‍കാല അനുഭവമുണ്ടായിട്ടുണ്‌ടോയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.