സൂര്യനെല്ലി: കുര്യനെതിരേ പുനരന്വേഷണം വേണ്‌ടെന്ന് നിയമോപദേശം

single-img
12 February 2013

pj kuryanസൂര്യനെല്ലിക്കേസില്‍ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി.ജെ.കുര്യനെതിരേ പുനരന്വേഷണം വേണ്‌ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി.ആസഫലി ഡിജിപിക്ക് സമര്‍പ്പിച്ച നിയമോപദേശം സര്‍ക്കാരിന് കൈമാറി. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ ആള്‍ക്കെതിരെ വീണ്ടും കുറ്റം ചുമത്താനാവില്ല. ക്രിമിനല്‍ചട്ടപ്രകാരം കുര്യനെതിരെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ല. കേസ് പുനരന്വേഷിക്കാന്‍ മതിയായ രേഖകളോ തെളിവുകളോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൂര്യനെല്ലിക്കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കേസില്‍ വെറുതെവിട്ട കുര്യനെതിരേ പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് നിയമോപദേശം തേടിയത്.