അടിയന്തര പിബി യോഗം ഇല്ല : കാരാട്ട്

single-img
12 February 2013

സിപിഐ(എം) കേരള ഘടകത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര പിബി യോഗം വിളിച്ചിരിക്കുകയാണെന്ന വാര്‍ത്ത ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിഷേധിച്ചു. ഈ മാസം 20, 21 തീയതികളില്‍ പിബി യോഗം നടക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തര യോഗം നടക്കുന്നില്ലെന്ന കാര്യം കാരാട്ട് വ്യക്തമാക്കിയത്. ഈ ദിവസങ്ങളില്‍ പിബി ചേരുന്നതിനെ ക്കുറിച്ച് ആലോചന മാത്രമാണ് ഉണ്ടായിരുന്നതെന്നും അദേഹം അറിയിച്ചു.

വി.എസ്.അച്യുതാനന്ദനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനമെടുക്കാനാണ് അടിയന്തര പിബി യോഗം ചേരുന്നതെന്നാണ് അഭ്യൂഹമുണ്ടായത്.