പെട്രോളിനും ഡീസലിനും വില കൂടും

single-img
12 February 2013

petrol_price_hike_z8gqdപെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളുടെ നീക്കം. പെട്രോളിന് ഒരു രൂപയും ഡീസിലിന് 50 പൈ സയും കൂട്ടാനാണു നീക്കം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത പെട്രോളിയം ഉത്പന്നങ്ങളിലുണ്ടായ വില വര്‍ധനയാണു നിരക്കു വര്‍ധനയ്ക്കു കാരണമായി പറയുന്നത്. നേരത്തെ പെട്രോളിനു മാത്ര മായിരുന്നു എണ്ണക്കമ്പനികള്‍ വിപണിയിലെ ചാഞ്ചാട്ട മനുസരിച്ചു വില കൂട്ടിയിരുന്നത്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതോടെ ഇപ്പോള്‍ ഡീസലിനും എണ്ണക്കമ്പ നികള്‍ക്കു വില വര്‍ധിപ്പിക്കാവുന്ന സാഹചര്യമാണ്.