സൂര്യനെല്ലി: നിയമോപദേശത്തിനെതിരെ നിയമസഭയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ്

single-img
12 February 2013

Niyamasabha1സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം വേണ്‌ടെന്ന നിയമോപദേശം പ്രതിപക്ഷം തള്ളി. കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കി. നിയമോപദേശം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിയമോപദേശത്തിനു അതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്ന് നോട്ടീസിനു മറുപടിയായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.