പാക്കിസ്ഥാന്‍ ഹ്രസ്വദൂര ആണവ മിസൈല്‍ പരീക്ഷ

single-img
12 February 2013

hatf-ix-nasr-missile-500ഹ്രസ്വദൂര ആണവ ബാലസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. 60 കിലോമീറ്റര്‍ ആണ് മിസൈലിന്റെ ദൂരപരിധി. വിക്ഷേപിച്ച ശേഷം ലക്ഷ്യം നിശ്ചയിക്കാനും കൃത്യത ഏറിയതുമാണ് നസര്‍ മിസൈലെന്ന് പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചു. ഇതുവരെ വികസിപ്പിച്ചെടുത്തിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ളതാണ് നസര്‍. ഒരേസമയം, ഒന്നില്‍ക്കൂടുതല്‍ മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനം ഉപയോഗിച്ച് തുടര്‍ച്ചതായി രണ്ടു മിസൈലുകളാണ് പാക്കിസ്ഥാന്‍ വിക്ഷേപിച്ചത്. കഴിഞ്ഞ നവംബറില്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മധ്യദൂര മിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.