ജയിലില്‍ പോകാനും തയാറാണെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി

single-img
12 February 2013

CM-Nagaland-deshmeaajനാഗാലാന്റിലെ ജനങ്ങള്‍ക്ക് വേണ്ടി ജയിലില്‍ പോകാനും തയാറാണെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നിഫിയു റിയോ. കഴിഞ്ഞ ആഴ്ച മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗിനെതിരേ നിഫിയു റിയോ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടപടിയാവശ്യപ്പെടാനുള്ള മണിപ്പൂര്‍ മന്ത്രിസഭയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാഗാലാന്‍ഡിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്ന് നിഫിയു റിയോ പറഞ്ഞു. നാഗാലാന്‍ഡുകാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേയും ജനങ്ങളുടെ കഷ്ടതകള്‍ക്കെതിരേയും ശബ്ദമുയര്‍ത്തിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.