യൂസഫലി ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരില്‍ നാലാമത്

single-img
12 February 2013

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയ്ക്ക് നാലാം സ്ഥാനം. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ബിസിനസ് മാസികയാണ് പട്ടിക തയ്യാറാക്കിയത്. ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ യൂസഫലിയുടെ ആസ്തി 2.2 ബില്യണ്‍ ഡോളര്‍(11,000 കോടി രൂപ) ആണ്.

ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ആധിപന്‍ മിക്കി ജഗ്തിയാനിയാണ്. 4.5 ബില്യണ്‍ ഡോളര്‍ (22,500 കോടി രൂപ) ആണ് അദേഹത്തിന്റെ ആസ്തി. 4.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇഫ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് അല്ലാന യാണ് രണ്ടാമത്. കത്താരിയ ഹോള്‍ഡിങ്‌സിന്റെ ചെയര്‍മാന്‍ രഘുവിന്ദര്‍ കത്താരിയ 2.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാമതെത്തി. അഞ്ചാമത് നില്‍ക്കുന്നത് എന്‍എംസി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി.ആര്‍. ഷെട്ടിയാണ്.1.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദേഹത്തിനുള്ളത്.
എം.എ.യൂസഫലി നയിക്കുന്ന മലയാളി സമ്പന്നരില്‍ തൊട്ടുപുറകില്‍ 1.85 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ആര്‍.പി.ഗ്രൂപ്പ്് ചെയര്‍മാന്‍ രവി പിള്ളയാണ്. ഇന്ത്യക്കാരുടെ പട്ടികയില്‍ അദേഹത്തിന് ആറാം സ്ഥാനമാണ്.