കുര്യനും ഒരു കുടുംബമുണ്ട്: സൂസന്‍ കുര്യന്‍

single-img
12 February 2013

pj-kuryanകുര്യനും ഒരു കുടുംബമുണെ്ടന്ന ബോധ്യം ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഓര്‍ക്കണമെന്നുപി.ജെ. കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍. ഒരു പുരുഷനെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് അ്‌ദ്ദേഹത്തിന്റെ ഭാര്യയ്ക്കാണ്. തന്റെ ഭര്‍ത്താവിനെതിരെ ഒരു പെണ്‍കുട്ടി ആരോപണം ഉന്നയിച്ചപ്പോള്‍ അത് ശരിയല്ലെന്നു ആദ്യമെ അറിയാവുന്ന വ്യക്തി താനാണെന്നു സൂസന്‍ കുര്യന്‍ അവകാശപ്പെടുന്നു. പെണ്‍കുട്ടി പറയുന്ന ദിവസം അതായത് 1996 ഫെബ്രുവരി 19ന് ചങ്ങനാശേരിയില്‍ നിന്നും രാത്രി 9.30ന് ഞങ്ങളുടെ വീട്ടിലെത്തി എന്റെ ഭര്‍ത്താവ് എന്നോടൊപ്പം അത്താഴം കഴിച്ചതാണ്. ഒരാളുപോലും എന്നോടൊന്നു ചോദിക്കാതെയാണ് എന്റെ ഭര്‍ത്താവിനെപ്പറ്റി ആരോപണം ഉന്നയിക്കുന്നതെന്നും സൂസന്‍ കുര്യന്‍ പറയുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ സഹിക്കാവുന്നതില്‍ അപ്പുറമുള്ള പീഡനമാണ് നിരപരാധിയായ ഒരു ഭര്‍ത്താവിന്റെ ഭാര്യയെന്ന നിലയില്‍ താനും രണ്ട് പെണ്‍മക്കളും സഹിക്കുന്നതെന്നും സൂസന്‍ കുര്യന്‍ പറഞ്ഞു.