ഭാര്യ അത്ര പോര

single-img
12 February 2013

മലയാളത്തിന്റെ പ്രിയ നടി ഗോപിക അഭിനയത്തിനു നല്‍കിയിരുന്ന ഇടവേള അവസാനിപ്പിക്കുന്നു. “ഭാര്യ അത്ര പോര ” എന്നു പേരിട്ടിരിക്കുന്ന അക്കു അക്ബര്‍ ചിത്രത്തിലൂടെയാണ് ഗോപിക അഭിനയരംഗത്തേയ്ക്ക് തിരികെയെത്തുന്നത്. ഗോപികയുടെ സിനിമ ജീവിതത്തില്‍ മികച്ച വിജയം സമ്മാനിച്ച ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തിനു പിന്നിലെ ടീമിന്റേതാണ് പുതിയ ചിത്രവും. ജയറാം നായകനായെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ഗിരീഷ് കുമാര്‍ ആണ്.

ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അഞ്ജു വര്‍ഗീസ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിവാഹ ശേഷം ‘സ്വലേ’ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഗോപിക വേഷമിട്ടിരുന്നു. അതിനുശേഷം അഭിനയത്തില്‍ നിന്നകന്ന് ഭര്‍ത്താവ് അജിലേഷിനും മകള്‍ എയ്മിക്കുമൊപ്പം കുടുംബജീവിതത്തിന്റെ തിരിക്കിലായിരുന്നു ഗോപിക.