പി.ജെ. കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ധര്‍മ്മരാജന്‍

single-img
11 February 2013

സൂര്യനെല്ലിക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പി. ജെ.കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതിയും ഹൈക്കോടതി ശിക്ഷിച്ച ഏകവ്യക്തിയുമായ അഡ്വ.ധര്‍മ്മരാജന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേസില്‍ കുര്യന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ട് ധര്‍മ്മരാജന്‍ സംസാരിച്ചത്. തന്റെ അംബാസഡര്‍ കാറിലാണ് കുര്യന്‍ കുമളി ഗസ്റ്റ് ഹൗസിലെത്തിയത്. കേസില്‍ പി.ജെ.കുര്യന്റെ പേര് പറയരുതെന്ന് അന്വേഷണം നടത്തിയ സിബി മാത്യൂസ് നിര്‍ദ്ദേശിച്ചു. പി. ജെ. കുര്യനനുകൂലമായി മൊഴി നല്‍കിയ സുകുമാരന്‍ നായര്‍ കുര്യനെ രക്ഷിക്കാനായി കള്ള സാക്ഷി പറഞ്ഞതാണെന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തി. ബാജി എന്നത് എലിക്കുളത്തുള്ള മറ്റൊരാളാണെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിയെ പലര്‍ക്കായി വിറ്റതിനു കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി അഞ്ചുവര്‍ഷത്തേയ്ക്കാണ് അഡ്വ.ധര്‍മ്മരാജനെ ശിക്ഷിച്ചത്. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. രണ്ടു ദിവസത്തിനകം താന്‍ കീഴടങ്ങുമെന്നും ധര്‍മ്മരാജന്‍ അഭിമുഖത്തില്‍ പറഞ്ഞു.