പ്രതികരിക്കാനില്ലെന്ന് സുകുമാരന്‍ നായര്‍

single-img
11 February 2013

സൂര്യനെല്ലിക്കേസില്‍ മുഖ്യപ്രതി അഡ്വ. ധര്‍മ്മരാജന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പെണ്‍കുട്ടിയെ കുര്യന്‍ പീഡിപ്പിച്ചുവെന്നു പറയുന്ന ദിവസം പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് കുര്യന്‍ എത്തിയിരുന്നുവെന്ന് സുകുമാരന്‍ നായര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി.ജെ.കുര്യന്‍ കുറ്റക്കാരനല്ലെന്ന കോടതി വിധിയുണ്ടായത്. എന്നാല്‍ ഈ മൊഴി കള്ളമായിരുന്നുവെന്നാണ് ധര്‍മ്മരാജന്‍ പറഞ്ഞിരിക്കുന്നത്.