വീണ്ടും ധര്‍മ്മരാജന്‍; കുര്യനെ കാറില്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചെന്നു മൊഴി

single-img
11 February 2013

dharman kurianസൂര്യനെല്ലികേസില്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ദിവസം പി.കെ. കുര്യനെ തന്റെ അംബാസഡര്‍ കാറില്‍ കുമളി ഗസ്റ്റ് ഹൗസി ലേക്കു കൊണ്ടുപോയെന്ന് സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി അഡ്വ. ധര്‍മരാജന്‍. ഇയാള്‍ ഇന്നോ നാളെയോ കോട്ടയം കോടതിയില്‍ കീഴടങ്ങുമെന്നു സൂചന.
പക്ഷേ കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയതിനാല്‍ ഇനി ജാമ്യമോ മറ്റ് ആനുകൂല്യങ്ങളോ പ്രതിക്കു ലഭിക്കില്ല. അതിനാല്‍ കോടതിയില്‍ കീഴടങ്ങിയാലുടന്‍ പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുമെന്ന് അഭിഭാഷകര്‍ കരുതുന്നു. ധര്‍മരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണം വീണ്ടും നടത്തേണ്ടിവരും.