സന്തോഷ് ട്രോഫിയ്ക്ക് കിക്കോഫ്

single-img
11 February 2013

കേരളം ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ തുടക്കമായി. ക്ലസ്റ്റര്‍ മത്സരങ്ങളാണ് ഇന്നലെ തുടങ്ങിയത്. ഹിമാചലിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കര്‍ണാടക വിജയിച്ചു. കായിക മന്ത്രി ഗണേഷ് കുമാറാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. ആദ്യ ദിനം കാണികള്‍ വളരെ കുറവായിരുന്നു. ഇന്ന് മത്സരങ്ങളില്ല. ചൊവ്വാഴ്ച കര്‍ണാകട – ദാമന്‍ ദിയു, ഹിമാചല്‍ പ്രദേശ്- അരുണാചല്‍ പ്രദേശ് ടീമുകള്‍ ഏറ്റുമുട്ടും.