മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു

single-img
11 February 2013

കത്തോലിക്ക സഭയുടെ പരമോന്നത പിതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു. ഫെബ്രുവരി 28 ന് തന്റെ സ്ഥാനത്തു നിന്നും വിരമിക്കുമെന്ന് പോപ് തന്നെ പറഞ്ഞതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വത്തിക്കാന്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ഉത്തരവാദിത്വങ്ങള്‍ തുടര്‍ന്നും നിറവേറ്റാനുള്ള ആരോഗ്യമില്ലെന്നാണ് വിരമിക്കല്‍ കാരണമായി പോപ്പ് പറഞ്ഞത്. വിരമിക്കുന്നതിന്റെ എല്ലാ ഗൗരവവും ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ തീരുമാനം കൈക്കൊണ്ടതെന്നും മാര്‍പ്പാപ്പ പറഞ്ഞു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് മാര്‍പ്പാപ്പയുടെ വിരമിക്കല്‍ തീരുമാനം വന്നിരിക്കുന്നത്. കത്തോലിക്ക സഭയുടെ ആധുനിക കാലഘട്ടത്തില്‍ ആദ്യമായാണ് കാലം ചെയ്യാതെ ഒരു മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നത്. 2005 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനമേറ്റത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തതിനെത്തുടര്‍ന്നാണ് പിന്‍ഗാമിയായി അദേഹം ചുമതലയേറ്റത്.